04:47am 29 September 2026
NEWS
അജിത്തിൻ്റെ വഴിയിൽ ബൈക്ക് റേസിൽ നടൻ ഗൗതം കാർത്തിക്കും...


28/09/2026  04:10 PM IST
Cinema desk
അജിത്തിൻ്റെ വഴിയിൽ  ബൈക്ക് റേസിൽ  നടൻ  ഗൗതം കാർത്തിക്കും..

 

തമിഴ് സിനിമയിലെ ഇളം തലമുറ  നടന്മാരിൽ ഒരാളാണ് ഗൗതം കാർത്തിക്.   മുതിർന്ന നടൻ മുത്തുരാമൻ്റെ ചെറുമകനും,  നടൻ കാർത്തിക്കിൻ്റെ മകനുമായ ഗൗതം കാർത്തിക് മണിരത്നം   സംവിധാനം ചെയ്ത  'കടൽ' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ  അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം 'എന്നമോ ഏതോ', ' വൈ രാജാ വൈ', ' മുത്തുരാമലിംഗം',  'റംഗൂൺ', മിസ്റ്റർ ചന്ദ്രമൗലി, 'പത്ത്  തല' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിലവിൽ  ' ബ്ലഡി പൊളിറ്റിക്സ്', ' റൂട്ട്'  എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്. ഈ ഘട്ടത്തിലാണ് ഗൗതം കാർത്തിക്, നടൻ  അജിത്തിൻ്റെ ശൈലിയിൽ ബൈക്ക് റേസിനോട് താൽപര്യം കാണിക്കുന്നത്. അതിനായി കൃത്യമായ പരിശീലനവും  നടത്തുന്നുണ്ട്. വെറുമൊരു ഹോബിക്കായിട്ടല്ലാത്രെ പരിശീലനം നടത്തുന്നത്.  ബൈക്ക് ഓടിക്കുന്നതിൻ്റെ സങ്കീർണതകൾ മനസ്സിലാക്കി മോട്ടോർ സ്പോർട്സിനായിട്ടാണ്  ഗൗതം കാർത്തിക്ക്  തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ട്. പരിശീലനം എന്നിവയുടെ  ദൃശ്യങ്ങൾ   ഷൂട്ട് ചെയ്തു   അതിനെ  ഒരു  ഹ്രസ്വചിത്രമായും ഗൗതം കാർത്തിക് ഒരുക്കിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.  അജിത്തിനെ പോലെ ഗൗതം കാർത്തിക്കും  ബൈക്ക് റേസിൽ തിളങ്ങും എന്ന് പ്രതീക്ഷിക്കാം!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img